ബജാജിന്റെ ചേതക് 35 വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ച് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ്. ചേതക് 35 ശ്രേണിയിലാണ് കമ്പനി ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചിരിക്കുന്നത്. 3501, 3502, 3503 എന്നിങ്ങനെ മൂന്നു വേരിയന്റുകളാണുള്ളത്. 1.20 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. സീറ്റിനു താഴെ 35 ലിറ്റർ സ്റ്റോറേജ് സ്പേസ് ഉണ്ടെന്നതാണ് ഈ ശ്രേണിയുടെ പ്രത്യേകത.

ഇവയുടെ ഡെലിവറി ഉടൻ ആരംഭിക്കും. ഇന്റഗ്രേറ്റഡ് മാപ്പ്, മ്യൂസിക് കൺട്രോൺ, കോൾ ഹാൻഡ്‌ലിങ് എന്നിവ അടങ്ങുന്ന ടി.എഫ്.ടി. ടച്ച് സ്ക്രീൻ, മൾട്ടിസേഫ്റ്റി ഫീച്ചറുകൾ എന്നിവ അടങ്ങുന്നതാണ് പുതിയ 35 ശ്രേണി.

3-3.25 മണിക്കൂർകൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം. പരമാവധി വേഗം മണിക്കൂറിൽ 73 കിലോമീറ്ററാണ്. ഫുൾ ചാർജിൽ 153 കിലോമീറ്റർ വരെ ഓടുന്നതാണ് റെയ്‌ഞ്ച്. ഏഥർ, ഒല ഇലക്ട്രിക്, ടി.വി.എസ്. എന്നിവയോടാണ് മത്സരം.

Related Posts

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ്; ഈ വർഷം വിറ്റുപോയത് 1,17,458 യൂണിറ്റുകൾ

മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ. ഈ വർഷം ഇതുവരെ വിറ്റുപോയത് 1,17,458 യൂണിറ്റുകളാണ്. വാഹന വിൽപനയിൽ 8 ശതമാനം വാർഷിക വളർച്ചയോടെ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ…

മസ്കിന്റെ ടെസ്ല ഇന്ത്യയിലേക്ക്; ആദ്യ ഷോറൂം മുംബൈയിൽ

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്‌ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്‌ലയുടെ ‘എക്‌സ്പീരിയന്‍സ് സെന്റര്‍’ ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്‌ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്‌ലയുടെ…

Leave a Reply

Your email address will not be published. Required fields are marked *