നിയുക്ത കേരള ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തലസ്ഥാനത്ത്; ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിലെത്തി. ഇന്ന് രാവിലെ 10.30-ന് രാജ്ഭവനിലാണ് ​ഗവർണറുടെ സത്യപ്രതിജ്‍‍ഞ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എഎൻ ഷംസീറും ചേർന്ന് സ്വീകരിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, ആന്റണി രാജു എം.എൽ.എ, ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ കാലാവധി പൂർത്തിയാക്കി ബിഹാർ ഗവർണറായി മാറിപോയ സാഹചര്യത്തിലാണ് വിശ്വനാഥ് അർലേക്കർ കേരള ഗവർണർ സ്ഥാനത്തേക്ക് വരുന്നത്.

Related Posts

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​കോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ…

Leave a Reply

Your email address will not be published. Required fields are marked *