കാക്കനാട് ആക്രി ​ഗോഡൗണിൽ വൻ തീപിടിത്തം

കൊച്ചി: കാക്കനാട് വാഴക്കാലയിൽ ആക്രിക്കടയിൽ വൻ തീപ്പിടിത്തം. ജനവാസ മേഖലയിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. തൃക്കാക്കരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഫ്രിഡ്ജും പെയിന്റ് ബക്കറ്റുൾപ്പടെയുള്ള ആക്രി സാധനങ്ങളും ഗോഡൗണിൽ ഉണ്ടായിരുന്നു. ഇവ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിനൊപ്പം കനത്ത പുക ഉയർന്ന് പരിസരം വ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തും.

ഒരു ഇതരസംസ്ഥാന തൊഴിലാളി ഗോഡൗണിൽ ജോലിക്കെത്തിയിരുന്നു. വെൽഡിംഗ് പണിക്കിടെയുണ്ടായ തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഞായറാഴ്ച ആയതിനാൽ കൂടുതൽ ജോലിക്കാർ ഉണ്ടായിരുന്നില്ല. ജോലിയിൽ ഉണ്ടായിരുന്നയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആളപായമില്ലാത്തത് ആശ്വാസമാണെന്നും പ്രദേശവാസികൾ പ്രതികരിച്ചു. ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പർ അടക്കമുള്ള ആക്രി വസ്തുക്കൾ ഗോഡൗണിൽ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *