ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി, ​ദക്ഷിണേന്ത്യയുടെ ചുമതല അനിൽ ആ​​ന്റണിക്ക്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി. ഇതിനായി ദേശീയ തലത്തിൽ സമിതി രൂപവത്കരിച്ചു. ഇതിൽ കേരളത്തിൽ നിന്നും ദേശീയ സെക്രട്ടറി അനിൽ ആന്റണി അംഗമാണ്.

ഒറ്റത്തിരഞ്ഞെടുപ്പ് വിഷയം വിശദീകരിക്കാൻ സംസ്ഥാനങ്ങൾ തോറും സമ്മേളനങ്ങൾ, യോഗങ്ങൾ തുടങ്ങിയവ വിളിച്ചുചേർക്കുക, മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുക, പ്രമുഖ മീഡിയാ ഇൻഫ്ളുവൻസർമാരുമായി ചർച്ച നടത്തി സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം സംഘടിപ്പിക്കുക, പാർലമെന്റംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ ഒറ്റത്തിരഞ്ഞെടുപ്പ് വിഷയത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ദൗത്യങ്ങൾ.

കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേതൃത്വം നൽകുന്ന സമിതിയിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, ദേശീയ സെക്രട്ടറിമാരായ ഓം പ്രകാശ് ധൻകട്, സുരേന്ദ്ര നാഗർ, കാമാഖ്യപ്രസാദ് താസ തുടങ്ങിയവരാണ് മറ്റംഗങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും മേൽനോട്ടച്ചുമതലയാണ് അനിൽ ആന്റണിക്ക് നൽകിയിരിക്കുന്നത്.

Related Posts

സ്വർണവിലയിൽ നേരിയ വർധന; 74,360 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന്…

Leave a Reply

Your email address will not be published. Required fields are marked *