വിഐപികൾക്ക് ലഹരി പാർട്ടി നടത്തി; നടി രാഗിണി ദ്വിവേദിക്കും സുഹൃത്തിനുമെതിരായ നിയമനടപടികൾ റദ്ദാക്കി

ബെംഗളൂരു: കന്നഡ സിനിമാരംഗത്തെ ലഹരി ഇടപാട് കേസിൽ നടി രാഗിണി ദ്വിവേദിക്കും റിയൽ എസ്റ്റേറ്റ് വ്യവസായിയും സുഹൃത്തുമായ പ്രശാന്ത് രംഗയ്ക്കും എതിരേയുള്ള നിയമനടപടികൾ റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് ഇരുവർക്കുമെതിരായ നിയമനടപടികൾ റദ്ദാക്കിയത്. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.

2020 സെപ്റ്റംബർ നാലിനാണ് ബെംഗളൂരു കോട്ടൺപേട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും വി.ഐ.പികളെ പങ്കെടുപ്പിച്ച് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചു എന്നായിരുന്നു കേസ്.

ഇരുവരേയും കൂടാതെ മലയാളി നടൻ നിയാസ് മുഹമ്മദ്, ലഹരി മരുന്ന് ഇടപാടുകാരായ ബി.കെ രവിശങ്കർ, ലോം പപ്പർ സാംബെ, രാഹുൽ തോൺസെ തുടങ്ങിയവരും കേസിൽ പ്രതികളാണ്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *