പുതിയ ​ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസം​ഗം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. കേരളത്തിന്റെ പുതിയ ​ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസം​ഗത്തിലൂടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാവുക. ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ വയനാടിൻറെ പുനർനിർമ്മാണത്തിന് പ്രസംഗത്തിൽ മുൻഗണന നൽകും. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രസംഗത്തിൽ വിമർശനത്തിന് സാധ്യതയുണ്ട്. വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയെയും വിമർശിക്കാനിടയുണ്ട്.

ഗവർണറായി രാജേന്ദ്ര ആർലേക്കർ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. ചുമതലയേറ്റത് മുതൽ ഗവർണർ സർക്കാറുമായി അനുനയ ലൈനിലാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം സ്പീക്കർ രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിനായി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. പിൻവലിച്ചെങ്കിലും വനനിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങൾ സമ്മേളന കാലയളവിൽ പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കും. ഏഴിനാണ് ബജറ്റ്.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *