മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ​ഗോപിക്കെതിരായ കേസ് പരി​ഗണിക്കുന്നത് മാറ്റി

കോഴിക്കോട്: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് മാർച്ച് 24-ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് ജുഡീഷ്യൽ മജിഷ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി വെള്ളിയാഴ്ച കോടതിയിൽ ഹാജരായിരുന്നില്ല.

കേസിലെ ജാമ്യനടപടികൾ പൂർത്തിയാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബർ 16-ന് സുരേഷ് ഗോപി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കുറ്റപത്രം റദ്ദാക്കണെമന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. കേസിൽ നേരത്തെ കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ, അത് നിരാകരിച്ചാണ് മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്.

2023 ഒക്ടോബർ 27-ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *