
മുംബൈ: ഇന്ത്യൻ ടെലിവിഷൻ താരം അമൻ ജെയ്‌സ്വാൾ (23) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. മുംബൈ ജോഗേശ്വരി ഹൈവേയിൽ അമൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ജോഗേശ്വരി ഈസ്റ്റിലെ എച്ച്ബിടി ട്രോമ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ധർത്തിപുത്ര നന്ദിനി എന്ന ടിവി ഷോയിലൂടെയാണ് അമൻ ജയ്‌സ്വാൾ പ്രശസ്തനാകുന്നത്. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽത്തന്നെ മരണം സംഭവിച്ചെന്ന് അമന്റെ സുഹൃത്ത് അഭിനേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയായ അമൻ ജയ്‌സ്വാൾ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ടിവി രംഗത്ത് ചുവടുറപ്പിച്ചു. 2021 ജനുവരി മുതൽ ഒക്‌ടോബർ 2023 വരെ സംപ്രേഷണം ചെയ്ത സോണി ടിവിയുടെ അഹല്യഭായ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ധർതിപുത്ര നന്ദിനിയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. മോഡലായി തൻ്റെ കരിയർ ആരംഭിച്ച അമൻ രവി ദുബെയുടെയും സർഗുൺ മേത്തയുടെയും ജനപ്രിയ ഷോ ഉദയാറിൻ്റെ ഭാഗമായി.