പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ

ന്യൂഡൽഹി: പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ന്യൂഡൽഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.

‌ഒന്നാം ടേണിൽ ഇന്ത്യ 34 പോയിന്റ് നേടി. ക്യാപ്റ്റൻ പ്രിയങ്ക ഇം​ഗ്ലെ മികച്ച ഫോമോടെ ഒന്നിലധികം ടച്ചുകൾ നേടി തിളങ്ങി. ഒരു ഡ്രീം റൺ പോലും നേടാനാകാതെ നേപ്പാൾ കുഴങ്ങുന്നതിനാണ് സ്റ്റേഡിയം സാക്ഷിയായത്. രണ്ടാം ടേണിൽ ദീപയുടെ നേതൃത്വത്തിൽ ഒരു തിരിച്ചുവരുവിന് നേപ്പാൾ ശ്രമിച്ചെങ്കിലും അവർക്ക് 24 പോയിന്റെ സ്വന്തമാക്കേനേ കഴിഞ്ഞുള്ളൂ. മൂന്നാം ടേണിലും ഇന്ത്യ തന്നെ ആധിപത്യംപുലർത്തി.

നാലാം ടേണിൽ അഞ്ച് മിനിറ്റ് 14 സെക്കൻഡ് നീണ്ടുനിന്ന ഡ്രീം റണ്ണുമായി ചൈത്ര ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. സ്കോർ: ഇന്ത്യ-78, നേപ്പാൾ-40.

ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണകൊറിയ, ഇറാൻ, മലേഷ്യ എന്നീ രാജ്യങ്ങളെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ബംഗ്ലാദേശിനേയും സെമിയിൽ ദക്ഷിണാഫ്രിക്കയേയും പരാജയപ്പെടുത്തി.

Related Posts

പഹൽ​ഗാം ഭീകരാക്രമണം; ഏഷ്യൻ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ

ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. മേയ് 28-ന് ജിന്ന കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി 22 കളിക്കാര്‍…

പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം: സൗരവ് ​ഗാം​ഗുലി

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. കര്‍ശന നടപടിതന്നെ ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *