കാന്താര ചാപ്റ്റർ 1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

മൈസൂരു: കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഹാസൻ ജില്ലയിലെ സക്ലേഷ്‌പുരത്തിനടുത്തുള്ള ഗവി ബേട്ട വനത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

‌ചിത്രീകരണത്തിനിടെ കാട്ടിൽ ഒട്ടേറെത്തവണ സ്ഫോടനം നടത്തിയെന്നാണ് പ്രദേശവാസികൾ തദ്ദേശ സ്ഥാപനാധികൃതർക്ക് നൽകിയ പരാതി. പരാതി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വനംവകുപ്പ് മന്ത്രി ഈശ്വർ ബി. കാന്തരെ അറിയിച്ചു. സ്ഫോടനം നടത്തിയെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കും.കാട്ടിൽ സ്ഫോടനം നടത്തുന്നത് നിയമവിരുദ്ധമാണ്. പക്ഷി -മൃഗാദികൾക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.

പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങിയതായി ഹാസൻ ഫോറസ്റ്റ് കൺസർവേറ്റർ യദുകൊണ്ഡലൻ അറിയിച്ചു. ജനുവരി ഏഴു മുതൽ 25 വരെയാണ് സിനിമയുടെ ചില ഭാഗങ്ങൾ സക്ലേഷ്‌പുരത്തിനടുത്തുള്ള കാടുകളിൽ ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിനിടെ, കാട്ടിനുള്ളിൽ മാലിന്യം തള്ളിയതിന് നിർമാതാവിൽനിന്ന് 50,000 രൂപ പിഴയീടാക്കിയിരുന്നു. സ്ഫോടനം നടത്തിയെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്താര സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. കഥയുടെ രണ്ടാംഭാഗമാണ് ആദ്യ സിനിമയായി ഇറങ്ങിയത്. ഇതിന് വൻ പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി അറിയിച്ചിട്ടുള്ളത്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *