ധ്യാൻ ശ്രീനിവാസൻ- കലാഭവൻ ഷാജോൺ ചിത്രം പാർട്നേഴ്സ്’ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പാർട്നേഴ്സ്’. 2024 ജൂലൈ 5 നായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രം സൈന പ്ലേയിലൂടെയാകും ഒടിടി റിലീസായി എത്തുക. മുമ്പ് ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിരുന്നുവെങ്കിലും സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ഒടിടി ട്രെയ്‍ലറിനൊപ്പം സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 31 ന് സൈന പ്ലേയിൽ ചിത്രം പ്രദർശനം ആരംഭിക്കും.

കൊല്ലപ്പള്ളി ഫിലിംസിൻറെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിർമ്മാണം. ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ൽ കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയ ചിത്രമാണിത്. ‘പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: ഫൈസൽ അലി. എഡിറ്റിംഗ്: സുനിൽ എസ് പിള്ള. ബി കെ ഹരിനാരായണൻറെ വരികൾക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്. കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *