ഹ്യുണ്ടായ് മോട്ടോർ കമ്പനിക്ക് 1,160.7 കോടി രൂപയുടെ അറ്റാദായം

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനിക്ക് ഡിസംബർ 31-ന് അവസാനിച്ച മൂന്നാംപാദത്തിൽ 1,160.7 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഒക്ടോബർ-ഡിസംബർ കാലയളവിലിത് 1425.2 കോടി രൂപയായിരുന്നു. 18.6 ശതമാനമാണ് ഇടിവ്. മൂന്നുമാസക്കാലയളവിലെ വിറ്റുവരവ് 1,68,747 കോടിയിൽനിന്ന് 1,66,480 കോടിയായി കുറഞ്ഞു. 1.3 ശതമാനമാണ് ഇടിവ്.

ഒക്ടോബർ-ഡിസംബർ കാലയളവിൽ ആഭ്യന്തരവിൽപ്പന ഒരുശതമാനത്തിനടുത്ത് കുറഞ്ഞ് 1.47 ലക്ഷത്തിൽനിന്ന് 1.46 ലക്ഷമായി. കയറ്റുമതി 43,650 എണ്ണത്തിൽനിന്ന് 40,386 ആയും കുറഞ്ഞു.

Related Posts

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ്; ഈ വർഷം വിറ്റുപോയത് 1,17,458 യൂണിറ്റുകൾ

മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ. ഈ വർഷം ഇതുവരെ വിറ്റുപോയത് 1,17,458 യൂണിറ്റുകളാണ്. വാഹന വിൽപനയിൽ 8 ശതമാനം വാർഷിക വളർച്ചയോടെ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ…

മസ്കിന്റെ ടെസ്ല ഇന്ത്യയിലേക്ക്; ആദ്യ ഷോറൂം മുംബൈയിൽ

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്‌ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്‌ലയുടെ ‘എക്‌സ്പീരിയന്‍സ് സെന്റര്‍’ ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്‌ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്‌ലയുടെ…

Leave a Reply

Your email address will not be published. Required fields are marked *