പുഷ്പ-2: ദി റൂൾ ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

ഇന്ത്യൻ സിനിമാ ബോക്‌സ് ഓഫീസ് റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ-2: ദി റൂൾ ഒടുവിൽ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജനുവരി 30 നാകും ചിത്രം എത്തുക.

നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുഷ്പ-2: ദി റൂൾ ടീസറും ട്രെയ്‌ലറും പങ്കുവെച്ചാണ് വാർത്ത നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 23 മിനിറ്റ് എക്‌സ്ട്രാ ഫൂട്ടേജ് കൂടി ഉൾപ്പെടുത്തിയ വേർഷനായിരിക്കും ഒ.ടി.ടി.യിലൂടെ സ്ട്രീം ചെയ്യുക എന്ന തലക്കെട്ടോടെയാണ് നെറ്റ്ഫ്‌ളിക്‌സ് ടീസർ പങ്കുവെച്ചിട്ടുള്ളത്. ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായിരിക്കും ചിത്രം ഒ.ടി.ടി.യിൽ എത്തുക.

2024 ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയോടെയാണ് ഒ.ടി.ടി.യിലേക്ക് എത്തുന്നത്. സുകുമാറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ നായികയായി രശ്മിക മന്ദനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തിയിരുന്നത്.

തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ റിലീസിനെത്തിയ ചിത്രം 1800 കോടിയും കടന്ന് ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പാണ് നടത്തിയത്. ആഗോള കളക്ഷനിൽ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘ബാഹുബലി 2’ (1790 കോടി), ‘ആർ.ആർ.ആർ’ (1230 കോടി), പ്രശാന്ത് നീലിന്റെ ‘കെ.ജി.എഫ്: ചാപ്റ്റർ 2’ (1215 കോടി) എന്നീ സിനിമകളുടെ റെക്കോഡുകൾ സുകുമാറിന്റെ ‘പുഷ്പ 2: ദി റൂൾ’ മറികടന്നിരുന്നു.

ആമിർഖാൻ ചിത്രമായ ‘ദംഗലി’ന്റെ ആഗോള കളക്ഷൻ റെക്കോഡും (2070 കോടി) പുഷ്പ തിരുത്തുമോ എന്നായിരുന്നു ആരാധകർ ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത്. ഈ സമയത്താണ്, പ്രദർശനത്തിനെത്തി രണ്ട് മാസത്തോട് അടുക്കുമ്പോൾ പുഷ്പ-2: ദി റൂൾ ഒ.ടി.ടി.യിൽ എത്തുന്നത്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *