കാനഡയ്ക്ക് താൽകാലിക ആശ്വാസം; യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ചു

വാഷിങ്ടൻ: കാനഡയ്ക്ക് താൽകാലിക ആശ്വാസം. കാനഡയ്ക്കെതിരെ ചുമത്തിയ ഇറക്കുമതി തീരുവ മരവിപ്പിച്ച് യുഎസ്. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.

നേരത്തെ, യുഎസിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയതോടെ മെക്സിക്കോയ്ക്കു മേൽ പ്രഖ്യാപിച്ച 25 % ഇറക്കുമതിത്തീരുവ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു മാസത്തേക്കു മരവിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് അതിർത്തികളിൽ 10,000 സൈനികരെ നിയോഗിക്കുമെന്ന് ക്ലൗഡിയ ഷെയ്ൻബോ പറഞ്ഞു. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കെതിരെ 25 % ഇറക്കുമതിത്തീരുവയും ചൈനയ്‌ക്കെതിരെ 10 % ഇറക്കുമതിത്തീരുവയും ചുമത്തുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *