നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

1958-ൽ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. 1969-ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘നേഴ്സി’ലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.

എം.ജി.ആർ, ശിവാജി ​ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായും തിളങ്ങി. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂവാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നടനും നിർമാതാവുമായ എ.വി.എം രാജനാണ് ഭർത്താവ്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *