എസ്ബിഐയുടെ അറ്റാദായത്തിൽ 84 ശതമാനം വർധന

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വർധന രേഖപ്പെടടുത്തി. 84 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ അറ്റാദായം 16,891 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 9,163 കോടി രൂപയായിരുന്നു.

പലിശ വരുമാനത്തിൽ 4.09 ശതമാനമാണ് വർധന. 39,816 കോടിയിൽനിന്ന് 41,620 രൂപയായി. അതേസമയം, പലിശ മാർജിനിൽ നേരിയ കുറവുമുണ്ടായി.

വ്യാഴാഴ്ച വ്യാപാര സമയത്താണ് പ്രവർത്തനഫലം പുറത്തുവിട്ടതെങ്കിലും ഓഹരി വിലയിൽ മുന്നേറ്റം പ്രകടമായില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഹരി വില 0.55 ശതമാനം താഴ്ന്ന് 761 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

Related Posts

ഉത്രാട ദിനത്തിൽ ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞ് 9795 രൂപയായി. രണ്ടാഴ്ച കൊണ്ട് 5000 രൂപ…

വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില; പവന് 77,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച്…

Leave a Reply

Your email address will not be published. Required fields are marked *