​ഗാസ ഏറ്റെടുക്കൽ; ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ യുഎൻ

ന്യൂയോ‍ർക്ക്: ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്‌ രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്‌ പറഞ്ഞു. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു. ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോൾ ആവശ്യമെന്നും പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുതെന്നും ഗുട്ടറെസ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണ്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അകലുകയാണെന്നും ന്യൂയോർക്കിലെ യു എൻ യോഗത്തിൽ ഗുട്ടറെസ് അഭിപ്രായപ്പെട്ടു.

ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത് പുനർനിർമിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നത് എന്നും ട്രംപ് പറഞ്ഞു. എന്നാൽ, പുനർനിർമാണശേഷം ഗാസയിൽ ആരു ജീവിക്കുമെന്നകാര്യത്തിൽ അദ്ദേഹം വിശദീകരണമൊന്നും നടത്തിയില്ല.

ട്രംപിന്റെ പ്രഖ്യാപനത്തെ നെതന്യാഹു പിന്താങ്ങി. എന്നാൽ ഇരുരാജ്യങ്ങളുടെയും പുതിയ നീക്കത്തിനെതിരേ സഖ്യകക്ഷികളുൾപ്പെടെ ലോകരാജ്യങ്ങൾ എതിർപ്പുമായി രംഗത്തെത്തി. യു.എസിന്റെ പുതിയ നീക്കം ഗാസയിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽലംഘനത്തിന് കാരണമാകുമെന്ന് ചില രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിന്റെ തടങ്കലിലുള്ള ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാനുള്ള ചർച്ചകൾ ഈയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ബന്ദികളിൽ ഒരു യു.എസ്. പൗരനുമുണ്ട്.

ട്രംപിന്റെ പുതിയ പ്രഖ്യാപനം ഈ നീക്കങ്ങളെയെല്ലാം പൂർണമായും തകർക്കുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്. ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ മധ്യസ്ഥചർച്ചകൾക്ക് യു.എസിനൊപ്പം മുന്നിൽനിന്ന ഈജിപ്തിനും ഖത്തറിനും മേൽ പുതിയ സമ്മർദങ്ങൾക്കും ഈ തീരുമാനം വഴിയൊരുക്കും. പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ദീർഘകാലമായി വാദിക്കുന്ന രാജ്യങ്ങളാണ് ഈജിപ്തും ഖത്തറും.

ഗാസയുമായി ബന്ധപ്പെട്ട് ട്രംപ് ഇതിനുമുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ഗാസയെ ‘ശുദ്ധീകരിച്ച്’ പലസ്തീൻകാരെ അയൽരാജ്യങ്ങളിലേക്ക് മാറ്റുന്ന ആശയം അദ്ദേഹം കഴിഞ്ഞമാസം പങ്കുവെച്ചിരുന്നു. ജോർദാനും ഈജിപ്തും പലസ്തീൻകാരെ ഏറ്റെടുക്കണമെന്നാണ് ട്രംപ് അന്ന് നിർദേശിച്ചത്.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *