
വാഷിങ്ടൺ: യുഎസിൽ വീണ്ടും വിമാനാപകടം. അലാസ്‌കയ്ക്ക് മുകളിൽ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരെയും മരിച്ച നിലയിൽ കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറൻ മഞ്ഞുപാളികളിൽ നിന്നാണ് തകർന്ന നിലയിൽ വിമാനം കണ്ടെത്തിയത്.
വ്യാഴാഴ്ച്ച യൂനലക്ലീറ്റിൽ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. പൈലറ്റും ഒൻപതും യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ചെറിയ തോതിൽ മഞ്ഞുവീഴ്ച്ച ഉണ്ടായി എന്നതല്ലാതെ അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് വിമാനവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടത്. തെക്ക്കിഴക്കൻ നോമിന്റെ 30 മൈൽ മാറിയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.