ജിബിഎസ് വ്യാപനം; മഹാരാഷ്ട്രയിൽ 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു, 7 മരണം

പൂനെ: മഹാരാഷ്ട്രയിൽ ആശങ്കയിലാഴ്ത്തി ഗില്ലൻ ബാരെ സിൻഡ്രോം (ജിബിഎസ്) വൈറസ് വ്യാപനം. രോ​ഗലക്ഷണങ്ങളുമായി 192 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ നേടി. ഇതിൽ 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോ​ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു മരണം ജിബിഎസ് വൈറസ് മൂലമാണെന്നും ആരോ​ഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

പൂനെ മുൻസിപ്പൽ കോർപ്പറേഷൻ (39), പിഎംസി ഏരിയയിലെ പുതിയ ​ഗ്രാമം (91), പിസിഎംസി (29), പൂനെ റൂറൽ (25), മറ്റ് ജില്ലകൾ (8) എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രോ​ഗം ​ഗുരുതരമായതിനെ തുടർന്ന് 21 പേരെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 48 പേർ തീവ്ര പരിചരണ വിഭാ​ഗത്തിലാണുള്ളത്. 91 പേർ രോ​ഗമുക്തി നേടിയതായും ആരോ​ഗ്യവകുപ്പ് അറിയിച്ചു.

Related Posts

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു. 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് തലച്ചോറിനെ രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉൾപ്പെടെ അഞ്ച്…

അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശിനി മരിച്ചു, ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂർ സ്വദേശിനി ശോഭന (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം. ഇതോടെ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.…

Leave a Reply

Your email address will not be published. Required fields are marked *