ഒരുലക്ഷംകോടി രൂപ പിന്നിട്ട് ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി

മുംബൈ: നടപ്പ്‌ സാമ്പത്തികവർഷം ആദ്യ പത്തുമാസം പിന്നിടുമ്പോൾ രാജ്യത്തുനിന്നുള്ള ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി രൂപ പിന്നിട്ടു. ആദ്യമായാണ് ഒരു സാമ്പത്തികവർഷം രാജ്യത്തുനിന്നുള്ള ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി രൂപ കടക്കുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിലായി ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതിയിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ 76,000 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്.

2025 ജനുവരിയിൽമാത്രം 19,000 കോടി രൂപയുടെ കയറ്റുമതി നടന്നതായി കമ്പനി വ്യക്തമാക്കി. ഡിസംബറിൽ 14,000 കോടിയുടെ കയറ്റുമതിയാണ് നടന്നത്. ഒരുമാസത്തെ ഉയർന്ന കയറ്റുമതിയുടെ ഈ റെക്കോർഡാണ് ജനുവരിയിൽ ആപ്പിൾ മറികടന്നത്. 2024 ഒക്ടോബറിൽ ഐഫോൺ 16 അവതരിപ്പിച്ചശേഷമാണ് കയറ്റുമതിയിൽ വലിയ വർധന തുടങ്ങിയത്. ഐഫോൺ 16 ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. അതിനുശേഷമുള്ള ഓരോ മാസവും 10,000 കോടി രൂപയിലധികം കയറ്റുമതി രേഖപ്പെടുത്തുന്നു. ഇതാണ് 2025 സാമ്പത്തികവർഷം പത്തുമാസംകൊണ്ട് ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി കടക്കാൻ കമ്പനിയെ സഹായിച്ചത്.

ഫോക്‌സ്‌കോൺ, ടാറ്റ ഇലക്‌ട്രോണിക്സ്, പെഗാട്രോൺ എന്നിങ്ങനെ മൂന്ന്‌ കമ്പനികളാണ് ഇന്ത്യയിൽ ഐഫോണുകൾ അസംബിൾചെയ്യുന്നത്. ഇതിൽ പെഗാട്രോണിന്റെ 60 ശതമാനത്തോളം ഓഹരികൾ ടാറ്റ അടുത്തിടെ ഏറ്റെടുത്തിരുന്നു.

Related Posts

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം; സ്റ്റാർലിങ്കിന് അനുമതി ഉടൻ

ന്യൂഡൽഹി: ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി സ്റ്റാർലിങ്കിന് ഉടൻ നൽകിയേക്കും. ഇന്ത്യൻ ബഹിരാകാശ വകുപ്പിന് കീഴിലുള്ള നോഡൽ ഏജൻസിയായ ഇൻ-സ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ), സ്റ്റാർലിങ്കിന് രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ ഇന്റർനെറ്റ്…

ഇന്ത്യ-പാക് സംഘർഷം; സൈബർ ആക്രമണത്തിന് സാധ്യത, ജാ​ഗ്രതാ നിർദേശം

മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി സെന്റർ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി). രാജ്യത്തെ എല്ലാ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകി. സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന് സിബിഐസി സിസ്റ്റംസ് ആൻഡ്…

Leave a Reply

Your email address will not be published. Required fields are marked *