നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു; അക്കൗണ്ടിൽ വരുന്ന പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്ന് താരം

നടി തൃഷയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇൻസ്റ്റഗ്രാം വഴി തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും തന്റെ അക്കൗണ്ടിൽ വരുന്ന പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്നും അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.

ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി, അജിത്തിന്റെ വിടാമുയർച്ചി എന്നീ സിനിമകളാണ് ഈ വർഷം തൃഷയുടേതായി ഇതുവരെ റിലീസ് ചെയ്തത്. ജനുവരി ആദ്യം റിലീസ് ചെയ്ത ഐഡന്റിറ്റിയിൽ അലീഷ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

വിടാമുയർച്ചിയിൽ കയൽ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. നടൻ അജിത്തിന്റെ ഭാര്യ വേഷത്തിലാണ് തൃഷ എത്തിയത്. പൂർണ്ണമായും അസർബൈജാനിൽ ഷൂട്ട് ചെയ്ത ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

തൃഷ അഭിനയം നിർത്തുന്നുവെന്ന തരത്തിൽ അടുത്തിടെ അഭ്യൂഹം പരന്നിരുന്നു. അഭിനയം അവസാനിപ്പിച്ച് തൃഷ നടൻ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാർട്ടിയിൽ അംഗമാകും എന്നായിരുന്നു അഭ്യൂഹം. എന്നാൽ ഈ വിഷയം തൃഷയുടെ കുടുംബം തള്ളിക്കളഞ്ഞു.

തൃഷ അഭിനയിച്ച അര ഡസൻ സിനിമകളാണ് പുറത്തുവരാനുള്ളത്. അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കൂടാതെ മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും വരാനുണ്ട്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *