പുതിയ ആദായ നികുതി ബിൽ നാളെ പാർലമെൻ്റിൽ അവതരിപ്പിക്കും

  • india
  • February 12, 2025

ന്യൂഡൽഹി: പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. 1961ലെ ആദായനികുതി നിയമം പരിഷ്കരിക്കുമെന്നും നിയമം ലളിതമാക്കുമെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഇവകൂടി പരിഗണിച്ചാണ് ബിൽ തയാറാക്കിയത്. ഏഴായിരത്തോളം നിർദേശങ്ങളാണ് ഇത്തരത്തിൽ ലഭിച്ചത്.

ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന വിധമായിരിക്കും പുതിയ നിയമം എന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമത്തിലെ പകുതിയോളം ആശയം നിലനിർത്തിക്കൊണ്ടു തന്നെ രൂപഘടനയിൽ കാര്യമായ മാറ്റം കൊണ്ടുവരാതെയും ലളിതവൽകരിച്ച പുതിയ നിയമമാണ് അവതരിപ്പിക്കുക. നിലവിലെ ടാക്സ് സ്ലാബുകളിലോ റിബേറ്റുകളിലോ മാറ്റം വരുത്തില്ല.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *