വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

  • india
  • February 13, 2025

ശ്രീന​ഗർ: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ (എൽ.ഒ.സി.) ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ ബുധനാഴ്ച പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനമില്ലാതെ വെടിയുതിർത്തതായി സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻസൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പാകിസ്താൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായാതായും അദ്ദേഹം പറഞ്ഞു.

ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാർ പുതുക്കിയതിനുശേഷം നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനം വളരെ അപൂർവമാണ്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *