പ്രയാ​ഗ് രാജിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ച് അപകടം; 10 മരണം

  • india
  • February 15, 2025

ലഖ്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.
പ്രയാഗ്‌രാജ്-മിർസാപുർ ദേശീയപാതയിൽ മേജാ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽനിന്നാണ് ഭക്തരുടെ സംഘം കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നിർവഹിക്കാൻ പുറപ്പെട്ടത്. ഇവരുടെ ബൊലേറോ മധ്യപ്രദേശിലെ രാജ്ഗഢിൽനിന്ന് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് യാത്രികർക്ക് സാരമായ പരിക്കുകളേ ഉണ്ടായിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.

ബൊലേറോ കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി വിശദമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സ്വരൂപ് റാണി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി യമുനാനഗർ ഡി.സി.പി. വിവേക് ചന്ദ്ര യാദവ് പറഞ്ഞു.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *