കള്ളപ്പണം വെളുപ്പിക്കൽ കേസ്; മൗറീഷ്യസ് മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് അറസ്റ്റിൽ

  • world
  • February 17, 2025

പോർട്ട് ലൂയിസ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മൗറീഷ്യസ് മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ പ്രവിന്ദിന്റെ സഹപ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഭാര്യ കോബിത ജുഗ്‌നാഥിനൊപ്പം കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2017 മുതൽ 2024 വരെ പ്രവിന്ദ് ജുഗ്‌നാഥ് മൗറീഷ്യസ് പ്രധാനമന്ത്രിയായിരുന്നു.

കോബിത ജുഗ്‌നാഥിനെ പിന്നീട് വിട്ടയക്കുകയും ഇന്ന് പുലർച്ചെയോടെ പ്രവിന്ദ് ജുഗ്‌നാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ പ്രവിന്ദ് നിഷേധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. വൈകാതെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. സുഹൃത്തുക്കളുടെ വീടുകളിൽ നടന്ന റെയ്ഡിൽ കള്ളപ്പണത്തിനൊപ്പം പ്രവിന്ദ് ജുഗ്‌നൗത്തിന്റെ പേരിലുള്ള പല രേഖകളും വിവിധ കറൻസികളും ആഡംബര വാച്ചുകളും പിടിച്ചെടുത്തിട്ടുണ്ട്.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *