ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ റിലീസ് തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 25 ന് തീയേറ്ററുകളിലേക്ക്

ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 25 ന് പ്രദർശനത്തിനെത്തും. അനുപമയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ‘ഹലോ മമ്മി’ എന്ന സിനിമയ്ക്ക് ശേഷം ഷറഫുദീൻ നായകവേഷത്തിലെത്തുന്ന ചിത്രമാണിത്. തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധേയയായ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്.

സമ്പൂർണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ‘ദി പെറ്റ് ഡിക്റ്റക്റ്റീവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമിക്കുന്ന ചിത്രം പ്രനീഷ് വിജയനാണ് സംവിധാനം ചെയ്യുന്നത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് ചിത്രത്തിന്റെ എഡിറ്റർ. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസിനാണ് ചിത്രത്തിന്റെ വിതരണ ചുമതല.

പ്രൊഡക്ഷൻ ഡിസൈനെർ- ദീനോ ശങ്കർ, ഓഡിയോഗ്രാഫി- വിഷ്ണു ശങ്കർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ- ഗായത്രി കിഷോർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, പിആർഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *