സ്ക്രീനിൽ ​ഗാം​ഗുലിയായി സ്കോർ ചെയ്യാൻ രാജ്കുമാർ റാവു

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയായി സ്ക്രീനിൽ തിളങ്ങാൻ ഒരുങ്ങി ബോളിവുഡ് താരം രാജ്കുമാർ റാവു. സൗരവ് ​ഗാം​ഗുലിയുടെ ജീവിതകഥ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിലാകും രാജ്കുമാർ റാവു ഗാംഗുലിയായെത്തുക. സൗരവ് ഗാംഗുലി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

എന്നാൽ അദ്ദേഹത്തിന്റെ ഡേറ്റിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ചിത്രം തീയ്യറ്ററുകളിലെത്താൻ ഒരുവർഷത്തിലേറെ വൈകിയേക്കുമെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യയ്ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച താരമാണ് ഗാംഗുലി. ഇടംകയ്യൻ ബാറ്റ്‌സ്മാനായ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ വിവിധ ഫോർമാറ്റുകളിലായി 18575 റൺസ് നേടിയിട്ടുണ്ട്. കൊൽക്കത്തയുടെ രാജകുമാരൻ എന്ന് വിളിക്കപ്പെടുന്ന ഗാംഗുലി പിന്നീട് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റു.

ഗാംഗുലിയുടെ നേതൃത്വത്തിൽ 21 ടെസ്റ്റുകളിൽ ഇന്ത്യ വിജയം നേടി. 2003 ലോകകപ്പ് ഫൈനലിലെത്തി. 2008 ലാണ് ഗാംഗുലി തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്.

വാമിഖ ഖബ്ബി നായികയായെത്തുന്ന ഭൂൽ ചുഖ് മാഫ് ആണ് രാജ് കുമാർറാവുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കരൺ ശർമയാണ് ചിത്രത്തിന്റെ സംവിധാനം. ഭീഡ്, സ്ത്രീ 2, വിക്കി വിദ്യ കാ വോ വാല വീഡിയോ, മിസ്റ്റർ ആന്റ് മിസിസി മഹി, ഭേദിയ തുടങ്ങി 50 ഓളം ചിത്രങ്ങൾ രാജ്കുമാർ റാവുവിന്റേതായുണ്ട്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *