തെലങ്കാനയിൽ ടണൽ തകർന്ന് അപകടം; എട്ടുപേർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതം

  • video
  • February 24, 2025

തെലങ്കാനയിൽ ടണൽ തകർന്ന് അപകടം. ടണലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ടുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ്, എസ്ഡിആർഎഫ്, നാവിക സേന, സൈനിക ഉദ്യോ​ഗസ്ഥരും പ്രാദേശിക രക്ഷാപ്രവർത്തകരും നേതൃത്വം നൽകുന്നതായി തെലങ്കാന ടൂറിസം വകുപ്പ് മന്ത്രി ജുപ്പളളി കൃഷ്ണ റാവു അറിയിച്ചു. 2023ൽ ഉത്തരാഖണ്ഡിലെ സിൽകാര തുരങ്ക അപകടത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ച റാറ്റ് ഹോൾ മൈനിങ് സംഘവും രക്ഷാദൗത്യത്തിന് പങ്കെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

Related Posts

വഖഫ് നിയമ ഭേദഗതി; ബം​ഗാളിൽ പ്രതിഷേധം ശക്തം

വഖഫ് നിയമ ഭേദഗതിക്കെതിരെ ബം​ഗാളിൽ പ്രതിഷേധം ശക്തം. മുർഷിദാബാദ്, സൗത്ത് 24 പർ​ഗാനാസ് എന്നിവിടങ്ങളിൽ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തിലായിരുന്നു സംഘർഷം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തിൽ ഇതുവരെ…

കാനഡയുടെ അമരത്ത് ഇനി പുതിയമുഖം; ആരാണ് മാർക്ക് കാർനി?

ഒമ്പതുവർഷം നീണ്ടുനിന്ന ഭരണത്തിനൊടുവിൽ കഴിഞ്ഞ ജനുവരിയിലായിരുന്നു ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം രാജിവച്ചത്. പിന്നീട് ജസ്റ്റിൻ ട്രൂഡോ കാവൽ പ്രധാനമന്ത്രിയായി തുടരുന്നതിനിടെയായിരുന്നു പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള പ്രഖ്യാപനവും. ഒടുവിൽ മാർച്ച് 9ന് കാനഡയുടെ 24 -ാം പ്രധാനമന്ത്രിയും ലിബറൽ പാർട്ടിയുടെ…

Leave a Reply

Your email address will not be published. Required fields are marked *