കെജ്രിവാൾ സർക്കാരിന്റെ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ദില്ലി നിയമസഭയിൽ

  • india
  • February 25, 2025

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ദില്ലി നിയമസഭയിൽ അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ മദ്യനയ അഴിമതി ഉൾപ്പെടെയുള്ള അഴിമതികളുടെ വിവരങ്ങൾ അടങ്ങിയ 14 സിഎജി റിപ്പോർട്ടുകളാണ് സഭയിൽ അവതരിപ്പിക്കുക.

സി എ ജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ പുറത്തുവിടുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ നിയമസഭയിൽ ലെഫ്റ്റനന്റ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാണ് സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കുക. എന്നാൽ സിഎജി റിപ്പോർട്ടുകൾ ആം ആദ്മി സർക്കാരിന്റെ സമയത്ത് തന്നെ സ്പീക്കർക്ക് അയച്ചിരുന്നുവെന്ന് മുൻ ദില്ലി മുഖ്യമന്ത്രി അതിഷി പറഞ്ഞു.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *