കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന ( 38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 13 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ മസ്തിഷ്ക ജ്വരമാണ് പിടിപെട്ടതെന്ന് കണ്ടെത്തി. എന്നാൽ രോഗം മൂർച്ഛിച്ചു മരണം സംഭവിക്കുകയായിരുന്നു. കുറ്റിക്കാട്ടൂരിന് സമീപം ടൈലറിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ആളാണ് ജിസ്ന.വിവരമറിഞ്ഞ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിസരത്തെ കിണറുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. രോഗംപിടിപെട്ടത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഫെബ്രുവരി 23-ന് കോഴിക്കോട് ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശിയായ 39-കാരിയും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

Related Posts

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

Leave a Reply

Your email address will not be published. Required fields are marked *