ഡിഎച്ച്എല്ലിൽ കൂട്ടപ്പിരിച്ചുവിടൽ; 8000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

ന്യൂഡൽഹി: കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ജർമ്മൻ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എൽ. 8000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. വാർഷിക പ്രവർത്തന ലാഭത്തിൽ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിലൂടെ 108 കോടി ഡോളർ ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

മൊത്തം തൊഴിൽശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം ബാധിക്കുക. പോസ്റ്റ് ആന്റ് പാഴ്‌സൽ ജർമ്മനി ഡിവിഷനിലാണ് ഇത് നടപ്പാക്കുക. കമ്പനിയുടെ വളർച്ച മെച്ചപ്പെടുത്താൻ ഉതകുന്ന പ്ലാൻ പ്രകാരമാണ് നടപടി.

നിർബന്ധിത പിരിച്ചുവിടലുകൾക്ക് പകരം ജീവനക്കാരെ ഘട്ടംഘട്ടമായി കുറച്ച് ഇത് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ ടോബിയാസ് മേയർ റോയിട്ടേഴ്സിനോട് പറഞ്ഞു. ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലായി ഏകദേശം 602,000 ആളുകളാണ് കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്നത്. പോസ്റ്റ് ആന്റ് പാഴ്‌സൽ ജർമ്മനി യൂണിറ്റിൽ 1,90,000 ജീവനക്കാരുണ്ട്.

Related Posts

ഉത്രാട ദിനത്തിൽ ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞ് 9795 രൂപയായി. രണ്ടാഴ്ച കൊണ്ട് 5000 രൂപ…

വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില; പവന് 77,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച്…

Leave a Reply

Your email address will not be published. Required fields are marked *