
ഇംഫാല്‍: മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ബിഎസ്എഫ് ജവാന്മാര് മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ സേനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തില്‍ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു.
രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോവുന്ന വഴിയാണ് മരിച്ചത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
അപകടത്തില്‍ മരിച്ച സൈനികര്‍ക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി.