ഷെയ്ഖ് ഹസീനയുടെ കുടുംബസ്വത്തുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാൻ ഉത്തരവിട്ട് കോടതി

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബസ്വത്തുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാൻ ഉത്തരവിട്ട് ധാക്ക കോടതി. ധൻമോണ്ടിയിലെ ‘സുധാസദൻ’ എന്ന വസതിയും ഹസീനയുടെ ബന്ധുകളുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. അതേസമയം, ഹസീനയുടെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ധാക്ക കോടതി ഉത്തരവിട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മിഷന്റെ (എസിസി) അപേക്ഷയെ തുടർന്നാണ് നടപടി. ധാക്ക മെട്രോപൊളിറ്റന്‍ സീനിയര്‍ സ്‌പെഷ്യല്‍ ജഡ്ജ് ആയ സാക്കിര്‍ ഹൊസൈന്‍ ഖാലിബ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹസീനയുടെ മകൻ സാജിബ് വസേദ് ജോയ്, മകൾ സൈമ വാസദ് പുട്ടുൽ, സഹോദരി ഷെയ്ഖ് റഹാന, അവരുടെ മക്കളായ തുലിപ് സിദ്ദിഖ്, റദ്വാൻ മുജിബ് സിദ്ദിഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വസ്തുകളും ധാക്ക കോടതി കണ്ടുകെട്ടിയിട്ടുണ്ട്.

രാജ്യത്താകെ കത്തിപ്പടര്‍ന്ന ജനരോഷത്തെ തുടര്‍ന്ന് പദവിയൊഴിഞ്ഞ് ബംഗ്ലാദേശില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്. ഷെയ്ഖ് ഹസീന സാമൂഹിക മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി നടത്തുന്ന ‘തെറ്റായതും കെട്ടിച്ചമച്ചതുമായ’ അഭിപ്രായങ്ങളിലും പ്രസ്താവനകളിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന തന്റെ അനുയായികളെ അഭിസംബോധന ചെയ്തതിനു പിന്നാലെ, ഫെബ്രുവരി 6ന് ബംഗ്ലദേശ് സര്‍ക്കാര്‍, ധാക്കയിലെ ഇന്ത്യൻ ആക്ടിങ് കമ്മിഷണറെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഹസീനയുടെ പരാമർശങ്ങൾ ബംഗ്ലദേശിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ തടയണമെന്നായിരുന്നു ആവശ്യം.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *