വിറ്റുവരവ്; ടെസ്ലയെ മറികടന്ന് ബിവൈഡി

മുംബൈ: വിറ്റുവരവിൽ ഇലോൺ മസ്കിന്റെ ടെസ്‌ലയെ മറികടന്ന് ചൈനയുടെ വൈദ്യുതവാഹനനിർമാതാക്കളായ ബിവൈഡി. കഴിഞ്ഞവർഷം ബിവൈഡിയുടെ വിറ്റുവരവ് 10,000 കോടി ഡോളർ (ഏകദേശം 8.57 ലക്ഷം കോടി രൂപ) പിന്നിട്ടതോടെയാണിത്. 2024-ൽ ബിവൈഡി 10,720 കോടി ഡോളറിന്റെ വിറ്റവരവാണ് നേടിയത്. ടെസ്‌ലയ്ക്കിത് 9770 കോടി ഡോളറാണ്. ബിവൈഡിയുടെ ലാഭം 34 ശതമാനം ഉയർന്ന് 4030 കോടി ഡോളറിലേക്കെത്തിയിട്ടുണ്ട്.

ഉയർന്ന സാങ്കേതികമികവിനൊപ്പം ഗുണമേന്മയും ഡിസൈനും വിലക്കുറവുമാണ് ബിവൈഡിയെ ആകർഷകമാക്കുന്നത്. ഇതുവഴി ചൈനീസ് വൈദ്യുതവാഹനവിപണിയിൽ ബിവൈഡി മുൻനിരയിലെത്തിക്കഴിഞ്ഞു. സാങ്കേതികമികവിന്റെ ബലത്തിൽ ചൈനാവിപണി പിടിച്ച ടെസ്‌ല ഇതോടെ പിന്നാക്കം പോകുകയാണ്. ചൈനയിൽ വൈദ്യുതവാഹന വിൽപ്പനയിൽ ടെസ്‌ല അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.

Related Posts

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ്; ഈ വർഷം വിറ്റുപോയത് 1,17,458 യൂണിറ്റുകൾ

മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ. ഈ വർഷം ഇതുവരെ വിറ്റുപോയത് 1,17,458 യൂണിറ്റുകളാണ്. വാഹന വിൽപനയിൽ 8 ശതമാനം വാർഷിക വളർച്ചയോടെ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ…

മസ്കിന്റെ ടെസ്ല ഇന്ത്യയിലേക്ക്; ആദ്യ ഷോറൂം മുംബൈയിൽ

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്‌ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്‌ലയുടെ ‘എക്‌സ്പീരിയന്‍സ് സെന്റര്‍’ ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്‌ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്‌ലയുടെ…

Leave a Reply

Your email address will not be published. Required fields are marked *