എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: എടിഎമ്മിൽനിന്ന് പണം പിൻവലിക്കാനുള്ള നിരക്കുകൾ റിസർവ് ബാങ്ക് വർധിപ്പിച്ചു. മാസത്തിൽ 5 തവണയിൽ കൂടുതൽ എടിഎമ്മിൽനിന്ന് പണം പിൻവലിച്ചാൽ ഒരു ഇടപാടിന് 23 രൂപ നൽകണം. നേരത്തെ 21 രൂപയായിരുന്നു. മേയ് ഒന്നു മുതൽ നിരക്കു വർധന പ്രാബലത്തിൽ വരും.

അക്കൗണ്ടുള്ള ബാങ്കിലെ എടിഎമ്മിൽനിന്ന് മാസത്തിൽ അഞ്ചു തവണ സൗജന്യമായി പണം പിൻവലിക്കാം. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്ക് ഇത് ബാധകമാണ്. മറ്റുള്ള ബാങ്കുകളുടെ എടിഎമ്മിൽനിന്ന് വൻനഗരങ്ങളിൽ മൂന്നു തവണയും നഗരങ്ങളിൽ അഞ്ച് തവണയും സൗജന്യമായി പണം പിൻവലിക്കാം.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *