തായ്ലൻഡിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്നും രേഖകൾ കടത്താൻ ശ്രമം; നാല് ചൈനക്കാർ പിടിയിൽ

ബാങ്കോക്ക്: തായ്‌ലാൻഡിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്നും രേഖകൾ കടത്താൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പൊലീസ് പിടികൂടി. തകർന്ന കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഉള്ളിൽനിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെയായിരുന്നു ഇവർ പൊലീസിന്റെ പിടിയിലായത്.

ചൈനീസ് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിക്കായിരുന്നു നിർമാണത്തിലിരിക്കെ തകർന്നുവീണ 30 നില കെട്ടിടത്തിന്റെ നിർമാണ ചുമതല. ഇതുമായി ബന്ധപ്പെട്ട രേഖകളുമായി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. 32 പേജുകളുള്ള ഒരു ഫയലാണ് ഇവർ തകർന്ന കെട്ടിടത്തിൽനിന്ന് എടുത്തതെന്നാണ് മെട്രോപോളിറ്റൻ പോലീസ് ബ്യൂറോ മേധാവി അറിയിച്ചത്. അധികൃതർ ദുരന്ത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് ചൈനീസ് പൗരന്മാർ അതിക്രമിച്ച് കയറിയത്.

തകർന്നുവീണ കെട്ടിടത്തിൽ അനധികൃതമായി ആളുകൾ പ്രവേശിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ചൈനീസ് പൗരന്മാർ പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ഒരാൾ ഈ കെട്ടിട നിർമാണത്തിന്റെ പ്രൊജക്ട് മാനേജർ ആയിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് വർക്ക് പെർമിറ്റ് ഉണ്ടെന്നും കെട്ടിട നിർമാണം എടുത്തിട്ടുള്ള ഇറ്റാലിയൻ-തായ് ഡെവലപ്പ്‌മെന്റ് കമ്പനിയുമായി ചേർന്നാണ് ഇയാളുടെ കമ്പനി ഇവിടെ നിർമാണ പ്രവർത്തികൾ നടത്തുന്നതെന്നും കണ്ടെത്തി.

ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരിൽ നിന്നുമാണ് 32 പേജുകളുള്ള രേഖകൾ പോലീസ് കണ്ടെടുത്തതെന്നാണ് വിവരം. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട രേഖകളാണിവയെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾ സബ് കോൺട്രാക്ടർമാരാണെന്നും കെട്ടിട നിർമാണത്തിന്റെ മേൽനോട്ടത്തിനും മറ്റുമായി ഇവിടെ ഒരുക്കിയിരുന്ന താത്കാലിക കണ്ടെയ്‌നർ റൂമിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഇൻഷുറൻസ് ലഭിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾക്കായാണ് എടുത്തതെന്നുമാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്.

ചോദ്യം ചെയ്യലിന് ശേഷം ഈ നാലുപേരെയും പോലീസ് താത്കാലികമായി മോചിപ്പിച്ചെങ്കിലും പൊതുനിർദേശം ലംഘിച്ച് നിരോധിത മേഖലയിൽ പ്രവേശിക്കുകയും തകർന്ന കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഉൾപ്പെടെയുള്ള രേഖകൾ കൈവശപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് മുമ്പ് പിടികൂടിയ നാലുപേർ ഉൾപ്പെടെ അഞ്ചുപേരെ ഞായറാഴ്ച വീണ്ടും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അഞ്ചാമനായി പിടികൂടിയിരിക്കുന്ന വ്യക്തി ഇവരുടെ ജീവനക്കാരനാണെന്നാണ് വിവരം.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *