കുതിച്ച് സ്വർണവില; 67,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ആദ്യമായി 67,000 കടന്ന് പുതിയ ഉയരം കുറിച്ചു. പവന് 520 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 67,000 കടന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 67,400 രൂപയായാണ് ഉയർന്നത്.

ഗ്രാമിന് 65 രൂപയാണ് വർധിച്ചത്. 8425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 63,520 രൂപയായിരുന്നു സ്വർണവില. ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയാണ് വർധിച്ചത്.

20ന് 66,480 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളിൽ സ്വർണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വർണവില തിരിച്ചുകയറാൻ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡ് ഭേദിച്ച് സ്വർണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. 18നാണ് സ്വർണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്.

Related Posts

12 ശതമാനം നിരക്ക് ഒഴിവാക്കി; ജിഎസ്ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കും

മുംബൈ: നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഈ വിഭാഗത്തിൽ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം,…

വീണ്ടും കുതിച്ചുക്കയറി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 1760 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്. ഈ മാസം രണ്ടാം വാരത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *