ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു; ബാറ്റ്മാനിലൂടെ ജനപ്രിയനായ താരം

പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചൽസിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് മകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2014 ൽ അദ്ദേഹത്തിന് തൊണ്ടയിൽ ക്യാൻസർ ബാധിച്ചിരുന്നെങ്കിലും രോ​ഗം ഭേദമായിരുന്നതായി മകൾ പറഞ്ഞു.

90 കളിൽ ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കിൽമർ. ടോപ്പ് ഗൺ (1986) എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991-ൽ, ഒലിവർ സ്റ്റോണിന്റെ ദി ഡോർസിൽ, ജിം മോറിസണായി വേഷമിട്ടതും കിൽമറിന്റെ പ്രശസ്തി വർധിപ്പിച്ചു. ‘ടോംബ്‌ സ്റ്റോൺ’, ‘ഹീറ്റ്’, ‘ബാറ്റ്മാൻ ഫോറെവർ’ എന്നിവയുൾപ്പെടെ വിജയകരമായ നിരവധി ചിത്രങ്ങൾ കിൽമറിന്റെതായി പുറത്തുവന്നു. ഇതെല്ലാം ബോക്സ്ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു.

തൊണ്ടയിൽ ക്യാൻസർ ബാധിച്ചതോടെ അദ്ദേഹത്തിന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ നിന്ന് ഏറെ കാലം വിട്ടുനിന്നിരുന്നുവെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ​ഗൺ മാവെറിക്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അദ്ദേഹം തിരിച്ചുവരവ് നടത്തിയിരുന്നു. 2021ൽ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ‘വാൽ’ എന്ന ഡോക്യുമെന്ററിയും പുറത്തുവന്നു.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *