
കോഴിക്കോട്: നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ യുവതി ചികിത്സയിൽ തുടരുകയാണ്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാൽ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. എന്നാൽ, മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.