വഖഫ് ഭേ​ദ​ഗതിയെ പിന്തുണച്ചു; മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീടിന് തീയീട്ട് പ്രതിഷേധക്കാർ

ഗുവാഹത്തി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പുരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയുടെ വീടിന് നേരെ ആക്രമണം. തൂബാൽ ജില്ലയിലെ ലിലോങ്ങിൽ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. അസ്കർ അലിയുടെ വീടിന് പ്രതിഷേധക്കാർ തീയിടുകയായിരുന്നു.

വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വൻ പ്രതിഷേധമാണ് ഞായറാഴ്ച അരങ്ങേറിയത്. അയ്യായിരത്തോളം വരുന്ന പ്രതിഷേധക്കാർ ലിലോങ്ങിലെ ദേശീയ പാത 102 പ്രദേശത്ത് തടിച്ചുകൂടി. ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതിനെ മറികടന്നാണ് പ്രതിഷേധക്കാരെത്തിയത്.

പ്രതിഷേധം കണക്കിലെടുത്ത് ഞായറാഴ്ച രാവിലെ മുതൽ സംസ്ഥാനത്തെ വിവിധ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കടുത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. പ്രതിഷേധത്തിനിടെയാണ് ബിജെപി നേതാവിന്റെ വീടിന് തീയിട്ടതെന്നാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്ച സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അസ്കർ അലി വഖഫ് ഭേദഗതിയെ അനുകൂലിച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ തോപാൽ ജില്ലയിലെ ലിലോങ്ങിലുള്ള അസ്കർ അലിയുടെ വീടിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ വീടിന് തീയിട്ടതിന് തൊട്ടുപിന്നാലെ വഖഫ് നിയമഭേദഗതിയിൽ മുൻനിലപാട് മാറ്റിക്കൊണ്ടുള്ള കുറിപ്പ് അസ്കർ അലി ഫേസ്ബുക്കിൽ പങ്കുവെച്ചു.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *