
തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,000ൽ താഴെയെത്തി. 65,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 8225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ പുറത്തു വന്നതോടുകൂടി വ്യാപാര യുദ്ധത്തിന്റെ തീവ്രത വർധിച്ചിട്ടുണ്ട്. ഇത് മാന്ദ്യത്തിലേക്ക് വഴി വെച്ചേക്കുമെന്ന ഭീതിയിൽ നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള പ്രധാന കാരണം. ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8225 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6745 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.