ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് അപകടം; 113 മരണം

സാന്റോ ഡൊമിങോ: കരീബിയൻ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. അപകടത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി ഉയർന്നു. ബുധനാഴ്ച പുലർച്ചെയോടെയുണ്ടായ അപകടത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തലസ്ഥാന നഗരമായ സാന്റോ ഡൊമിങോയിലെ ഐതിഹാസികമായ നിശാ ക്ലബായ ‘ജെറ്റ് സെറ്റ് ക്ലബ്ബി’ലാണ് അപകടം സംഭവിച്ചത്.

സംഗീതനിശ ആസ്വദിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ആളുകൾ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ 255 ലധികം പേർക്കു പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ‘ജെറ്റ് സെറ്റ് ക്ലബി’ൽ നടന്നതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ടെത്തിയവയിൽ 32 മൃതദേഹങ്ങൾ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *