സെമികണ്ടക്ടര്‍; എന്‍വീഡിയയുടെ വരുമാനത്തിൽ വർധന

മുംബൈ: സെമികണ്ടക്ടര്‍ രംഗത്ത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍വീഡിയ ഒന്നാംസ്ഥാനത്തെത്തി. എന്‍വീഡിയയുടെ വരുമാനം 3,484 കോടി ഡോളറില്‍നിന്ന് 120 ശതമാനം ഉയര്‍ന്ന് 7,669 കോടി ഡോളറിലെത്തിയതോടെയാണ് ഇത്. സാംസങ്, ഇന്റല്‍ എന്നിവയെ പിന്നിലാക്കിയായിരുന്നു എൻവീഡിയയുടെ നേട്ടം. ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതാണ് എന്‍വീഡിയയ്ക്ക് നേട്ടമായത്.

സാംസങ് ഇലക്ട്രോണിക്‌സ് രണ്ടാംസ്ഥാനം നിലനിര്‍ത്തി. സാംസങ്ങിന്റെ സെമികണ്ടക്ടര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 60.8 ശതമാനം വര്‍ധനയോടെ 6,569 കോടി ഡോളറായി. അതേസമയം, ഇന്റലിന്റെ വരുമാനം 0.80 ശതമാനം മാത്രമാണ് ഉയര്‍ന്നത്. 4,980 കോടി ഡോളറാണ് ഇന്റലിന്റെ വരുമാനം. ഇതോടെ, അവര്‍ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Related Posts

ഇന്ത്യൻ നിർമിത സെമികണ്ടക്ടർ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലേക്ക്; മോദി

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടര്‍ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഈ മേഖലയിൽ രാജ്യം അതിവേ​ഗം പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സെമികണ്ടക്ടറുകളിലേക്ക് ഞാൻ നിങ്ങളുടെ…

ബിഎസ്എൻഎൽ 4ജി സേവനം അടുത്ത മാസം മുതൽ

ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി അടുത്തമാസംമുതൽ രാജ്യവ്യാപകമാക്കുമെന്ന്‌ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 5ജി നെറ്റ് വർക്ക് അടുത്തവർഷം വരുമെന്നും എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഡൽഹി, മുംബൈ നഗരങ്ങളിൽ നിലവിലുള്ള എംടിഎൻഎലിനെ ബിഎസ്എൻഎൽ ഏറ്റെടുത്ത് ഇവിടങ്ങളിലും 4ജി ലഭ്യമാക്കും.…

Leave a Reply

Your email address will not be published. Required fields are marked *