ടെലികോം മേഖലയിൽ നിന്നും പിന്മാറി അദാനി; സ്പെക്ടം എയർടെൽ ഏറ്റെടുക്കും

മുംബൈ: ടെലികോം മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങിയ അദാനി ​ഗ്രൂപ്പ് പിന്മാറുന്നതായി റിപ്പോർട്ട്. മൂന്നുവർഷംമുൻപ് ലേലത്തിൽ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഗ്രൂപ്പിലെ അദാനി ഡേറ്റ നെറ്റ്വർക്‌സ് ഭാരതി എയർടെൽ ഗ്രൂപ്പ് ഏറ്റെടുക്കും. സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെലും ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമും ചേർന്നാണ് സ്‌പെക്ട്രം ഏറ്റെടുക്കുന്നത്.

2022 ൽ നടന്ന 5ജി സ്പെക്ട്രം ലേലത്തിലേക്ക് അദാനി ഗ്രൂപ്പ് അപ്രതീക്ഷിതമായാണ് രംഗപ്രവേശം ചെയ്തത്. രാജ്യത്തെ മുൻനിര വ്യവസായ സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ 5ജി രംഗത്തേക്കുള്ള വരവ് ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ 100 കോടി മാത്രം കെട്ടിവെച്ചാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുത്തത്. 212 കോടി രൂപ ചെലവിട്ട് 26 ജിഗാഹെർട്‌സ് ബാൻഡിലുള്ള 400 മെഗാഹെർട്‌സ് സ്‌പെക്ട്രമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്ത മറ്റ് കമ്പനികൾ. അദാനി ഗ്രൂപ്പ് പൊതുജനങ്ങൾക്കായുള്ള ടെലികോം സേവന രംഗത്തേക്ക് വരുന്നില്ലെന്നും, സ്വന്തം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് 5ജി സ്പെക്ട്രം വാങ്ങിയത് എന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്തിയിരുന്നോ എന്ന് വ്യക്തമല്ല.

Related Posts

ഇന്ത്യൻ നിർമിത സെമികണ്ടക്ടർ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലേക്ക്; മോദി

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടര്‍ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഈ മേഖലയിൽ രാജ്യം അതിവേ​ഗം പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സെമികണ്ടക്ടറുകളിലേക്ക് ഞാൻ നിങ്ങളുടെ…

ബിഎസ്എൻഎൽ 4ജി സേവനം അടുത്ത മാസം മുതൽ

ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി അടുത്തമാസംമുതൽ രാജ്യവ്യാപകമാക്കുമെന്ന്‌ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 5ജി നെറ്റ് വർക്ക് അടുത്തവർഷം വരുമെന്നും എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഡൽഹി, മുംബൈ നഗരങ്ങളിൽ നിലവിലുള്ള എംടിഎൻഎലിനെ ബിഎസ്എൻഎൽ ഏറ്റെടുത്ത് ഇവിടങ്ങളിലും 4ജി ലഭ്യമാക്കും.…

Leave a Reply

Your email address will not be published. Required fields are marked *