ബ്രൊമാന്‍സ് ഒടിടിയിലേക്ക്; മെയ് ഒന്നിന് സ്ട്രീമിം​ഗ്

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ബ്രൊമാന്‍സ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റിലീസ് ആയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 8 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. 14 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 14.75 കോടി നേടിയതായി കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടയാണ് ചിത്രം സ്ട്രീമിംഗിന് എത്തുക. മെയ് 1 ന് പ്രദര്‍ശനം ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഗോവിന്ദ് വസന്തയുടേതാണ് ചിത്രത്തിന്‍റെ സംഗീതം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് – ചമൻ ചാക്കോ, ക്യാമറ – അഖിൽ ജോർജ്‌, ആർട്ട്‌ – നിമേഷ് എം താനൂർ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്‌റ്റ്യൂം – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജീവൻ അബ്ദുൽ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, പി.ആർ.ഒ – റിൻസി മുംതാസ്, സീതാലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *