‘രോമാഞ്ചം’ ഇനി ഹിന്ദിയിലേക്കും; ‘കപ്കപി’ മെയ് 23ന് തിയേറ്ററുകളിലേക്ക്, ടീസർ പുറത്തിറങ്ങി

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ‘രോമാഞ്ചം’. സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘രോമാഞ്ചം’ ഇനി ഹിന്ദിയിലേക്കും. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ‘കപ്കപി’എന്ന ചിത്രം മെയ് 23-ന് തീയേറ്റര്‍ റിലീസിനെത്തും. ഹൊറര്‍-കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സീ സ്റ്റുഡിയോസ്, ബ്രാവോ എന്റര്‍ടെയിന്‍മെന്റ് എന്നീ ബാനറുകളില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ എത്തുന്നത് തുഷാര്‍ കപൂറും സൗബിന്റെ വേഷത്തില്‍ ശ്രേയസ് തല്‍പാഡെയുമാണ്. മെഹക്ക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാര്‍ പ്രിയദര്‍ശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റര്‍: ബണ്ടി നാഗി, പിആര്‍ഒ: പി. ശിവപ്രസാദ്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *