പാകിസ്ഥാനിൽ ഭീകരാക്രമണം; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ‍്‍ലാമാബാദ്: ബലൂചിസ്ഥാനിലെ ഭീകരാക്രമണത്തിൽ പത്ത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ക്വറ്റയിൽ നിന്ന് 30 കിലോമീറ്റർ അകലെ മാർഗറ്റ് ചൗക്കിയിൽ സുരക്ഷാ വാഹനം തകർത്തായിരുന്നു ആക്രമണം. റിമോട്ട് കൺട്രോൾ ഐഇഡി ഉപയോഗിച്ചായിരുന്നു ആക്രമണം.

ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക്കിസ്ഥാൻ സൈന്യത്തിനെതിരായ തങ്ങളുടെ പ്രവർത്തനങ്ങൾ തീവ്രമായി തുടരുമെന്ന് ബലൂച് ലിബറേഷൻ ആർമി പറഞ്ഞു. സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ് തുടങ്ങിയവർ കൊല്ലപ്പെട്ട സൈനികരിൽ ഉൾപ്പെട്ടിട്ടുണ്ട്.

“ക്വറ്റയുടെ പ്രാന്തപ്രദേശമായ മാർഗറ്റിൽ റിമോട്ട് കൺട്രോൾ ഐ‌ഇ‌ഡി ആക്രമണത്തിലൂടെ ബലൂച് ലിബറേഷൻ ആർമി സ്വാതന്ത്ര്യ സമര സേനാനികൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഒരു വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചു. ഈ ഓപറേഷനിൽ, ഒരു ശത്രു വാഹനം പൂർണമായും നശിപ്പിക്കപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന 10 സൈനികരെ ഇല്ലാതാക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുക്കുകയും അധിനിവേശ ശത്രു സൈന്യത്തിനെതിരായ ഞങ്ങളുടെ പ്രവർത്തനങ്ങൾ തീവ്രമായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു’’ – ബലൂച് ലിബറേഷൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *