സ്മാർട്ട്ഫോൺ ഉൽപാദനം; വിയറ്റ്നാമിൽ നിന്ന് ഒരുഭാ​ഗം ഇന്ത്യയിലേക്ക് മാറ്റാൻ സാംസങ്

മുംബൈ: സ്മാർട്ട്ഫോൺ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാൻ ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഉൽപാ​ദനത്തിൻ്റെ ഒരുഭാ​ഗം ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പിഎൽഐ സ്കീം) പദ്ധതിയിൽ ഒരു വർഷത്തെ ഇളവു ലഭിക്കുന്നതിനുള്ള സാധ്യതകൾതേടുകയാണ് കമ്പനി.

2021-22 സാമ്പത്തികവർഷമാണ് സാംസങ് മൊബൈൽഫോൺ ഉത്പാദനത്തിലുള്ള കേന്ദ്രത്തിന്റെ പിഎൽഐ സ്കീമിന്റെ ഭാഗമായത്. രണ്ടാംവർഷം ലക്ഷ്യംനേടാൻ കഴിയാതിരുന്നതിനാൽ കമ്പനിക്ക് സ്കീംപ്രകാരം ഇളവു ലഭിച്ചിരുന്നില്ല. നാലുവർഷംകൊണ്ട് ഏകദേശം 3,200 കോടിരൂപയുടെ ഇളവുകളാണ് കമ്പനിക്ക്‌ ലഭിച്ചതെന്നാണ് കണക്ക്. കമ്പനിയുടെ പിഎൽഐ സ്കീമിന്റെ കാലാവധി 2025 മാർച്ചിൽ അവസാനിച്ചിരുന്നു.

അമേരിക്കയുടെ പകരച്ചുങ്കപ്രഖ്യാപനമാണ് വിയറ്റ്നാമിനു പുറമേ ഉത്പാദനം വിപുലപ്പെടുത്താൻ സാംസങ്ങിനെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയെ അപേക്ഷിച്ച് വിയറ്റ്നാമിന് കൂടിയ തീരുവയാണ് അമേരിക്ക പ്രഖ്യാപിച്ചത്. നിലവിൽ വിയറ്റ്നാമിൽനിന്നാണ് സാംസങ് അമേരിക്കയിലേക്കുള്ള ഫോണുകളിലധികവും ലഭ്യമാക്കുന്നത്. പുതിയ തീരുവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ഉയർത്താനാണ് ആലോചനകൾ.

നിലവിൽ സാംസങ് ഇന്ത്യയിൽ വർഷം 4.5 കോടി സ്മാർട്ട്‌ഫോണുകളാണ് ഉത്പാദിപ്പിക്കുന്നത്.

Related Posts

ഇന്ത്യൻ നിർമിത സെമികണ്ടക്ടർ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലേക്ക്; മോദി

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടര്‍ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഈ മേഖലയിൽ രാജ്യം അതിവേ​ഗം പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സെമികണ്ടക്ടറുകളിലേക്ക് ഞാൻ നിങ്ങളുടെ…

ബിഎസ്എൻഎൽ 4ജി സേവനം അടുത്ത മാസം മുതൽ

ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി അടുത്തമാസംമുതൽ രാജ്യവ്യാപകമാക്കുമെന്ന്‌ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 5ജി നെറ്റ് വർക്ക് അടുത്തവർഷം വരുമെന്നും എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഡൽഹി, മുംബൈ നഗരങ്ങളിൽ നിലവിലുള്ള എംടിഎൻഎലിനെ ബിഎസ്എൻഎൽ ഏറ്റെടുത്ത് ഇവിടങ്ങളിലും 4ജി ലഭ്യമാക്കും.…

Leave a Reply

Your email address will not be published. Required fields are marked *