അട്ടപ്പാടിയിൽ കാട്ടാനയാക്രമണം; പരിക്കേറ്റയാൾ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ സ്വർണഗദ്ധ ഉന്നതിയിലെ കാളി (63) മരിച്ചു. പേരക്കുട്ടിയോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തി. പിന്നാലെ കാളിയുടെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. വീഴ്ചയിൽ കാളിയുടെ ഇരു കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. അടിയന്തര സഹായം എന്ന നിലയിൽ കാളിയുടെ കുടുംബത്തിന് വനംവകുപ്പ് 5 ലക്ഷം രൂപ കൈമാറുമെന്ന് ഡിഎഫ്ഒ അറിയിച്ചു.

പരുക്കേറ്റ കാളിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ മെഡിക്കൽ കോളജിലേക്കും കൊണ്ടു പോകാനായി തയാറെടുപ്പുകൾ നടത്തുന്നതിനിടെ തന്നെ മരണം സംഭവിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ നാലു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം വയനാടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *