രണ്ടാം ലോകമ​ഹായുദ്ധ വിജയത്തിന്റെ വാർഷികം; യുക്രൈനിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന് മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങള്‍ ആയതിനാലാണ് ഈ ദിവസങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

വിജയദിവസത്തിന്റെ എണ്‍പതാം വാര്‍ഷികം പ്രമാണിച്ച് മേയ് 7-8 അര്‍ധരാത്രി മുതല്‍ മേയ് 10-11 അര്‍ധരാത്രിവരെ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ്. ഇക്കാലയളവില്‍ എല്ലാത്തരത്തിലുമുള്ള യുദ്ധനടപടികള്‍ നിര്‍ത്തിവെക്കുകയാണ്, പ്രസ്താവനയില്‍ റഷ്യ അറിയിച്ചു.

റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വേളയില്‍, യുക്രൈനില്‍നിന്ന് സമാനമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മോസ്‌കോ അറിയിച്ചു. അതേസമയം, വിഷയത്തില്‍ യുക്രൈന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *